Germany To Ban Sale Of Petrol And Diesel Vehicles

ന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ഇന്ധന ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ജര്‍മ്മനിയില്‍ നിരോധനമേര്‍പ്പെടുത്തുന്നു.

2030മുതല്‍ പെട്രോള്‍ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള പ്രമേയത്തില്‍ ഫെഡറല്‍ കൗണ്‍സിലിലെ 16 ജര്‍മന്‍ സ്റ്റേറ്റുകളും അനുകൂലമായി വോട്ട് ചെയ്തിരുന്നു.

എന്നാല്‍ 2030ന് ശേഷവും പഴയ വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാനുള്ള അനുമതി ലഭിക്കും, പുതിയ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും നിരോധനം. നിരോധനത്തിന് ശേഷം പഴയ പെട്രോള്‍ഡീസല്‍ വാഹനങ്ങളുടെ നികുതി ഇരട്ടിയാക്കാനാണ് ഗവണ്‍മെന്റിന് പദ്ധതി.

നികുതി കുത്തനെ ഉയര്‍ത്തുന്നതിലൂടെ പഴയ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റിന്റെ പ്രതീക്ഷ.

അതേസമയം യൂറോപ്യന്‍ യൂണിയനോടും ഇതേ നടപടികള്‍ സ്വീകരിക്കാന്‍ ജര്‍മ്മനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഘട്ടംഘട്ടമായി സീറോ എമിഷന്‍ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് ജര്‍മനി ലക്ഷ്യമിടുന്നത്.

നിരോധനം മുന്നില്‍കണ്ട് 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ ജര്‍മന്‍ നിരത്തുകള്‍ ഭൂരിഭാഗവും ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കാനാണ് സാധ്യത

Top