Germany shooting: Gunman shot dead by police after cinema hostage attempt

ബെര്‍ലിന്‍: ജര്‍മ്മനിയിലെ തീയറ്റര്‍ കോംപ്ലക്‌സിനുള്ളില്‍ തോക്കുമായെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. വെടിവെയ്പ്പിന് ശേഷം തീയറ്ററിനുള്ളില്‍ ഒളിച്ചിരുന്ന അക്രമിയെ ഏറ്റമുട്ടലില്‍ സുരക്ഷാസൈന്യം വധിച്ചു.

ഫ്രാങ്ക്ഫര്‍ട്ടിന് സമീപമുള്ള വിയേന്‍ഹേമിലെ കിനോപ്ലക്‌സ് സിനിമാസിലാണ് വെടിവെയ്പ്പുണ്ടായത്. തോക്കുമായി തീയറ്ററിനുള്ളില്‍ മുഖം മറച്ചെത്തിയ അക്രമി കാണികള്‍ക്കിടയിലേക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്പതോളം പേര്‍ക്ക് വെടിവെയ്പ്പില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. പരുക്കേറ്റവരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.

Top