ബ്രസീലിന്റെ റെക്കോര്‍ഡ് സുരക്ഷിതം; ജര്‍മ്മനി പുറത്തായതില്‍ ആശ്വസിക്കാം

Neymar

മോസ്‌കോ: കൊറിയയോട് രണ്ട് ഗോളുകള്‍ക്ക് തോറ്റ് ജര്‍മ്മനി പുറത്തായതില്‍ ബ്രസീലിന് ആശ്വസിക്കാം.

ലോകകപ്പിലെ ഏറ്റവും കൂടുതല്‍ കിരീടം എന്ന ബ്രസീല്‍ റെക്കോര്‍ഡ് 2022 വരെ സുരക്ഷിതമായിരിക്കുകയാണ്. അഞ്ച് കിരീടങ്ങള്‍ ഉള്ള ബ്രസീലാണ് ലോകകപ്പ് കിരീടങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്നില്‍.

നാല് കിരീടങ്ങള്‍ ഉള്ള ജര്‍മ്മനി മാത്രമായിരുന്നു ഈ നേട്ടത്തിന് ഒരു വെല്ലുവിളി.

ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ കടക്കാതെ പുറത്തായതോടെ ആ റെക്കോര്‍ഡിനൊപ്പം ഈ ലോകകപ്പില്‍ ആരും എത്തില്ല എന്ന് ഉറപ്പായി.

2022ല്‍ ഖത്തര്‍ ലോകകപ്പ് വരെ ഏറ്റവും കൂടുതല്‍ കിരീടം എന്നത് ബ്രസീലിനൊപ്പം തന്നെ ഇരിക്കും.

Top