Germany blast: Ansbach attacker, who blew himself up, was failed Syrian asylum seeker

ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ബവേറിയില്‍ ബാറില്‍ സ്‌ഫോടനം നടത്തുന്നതിനിടെ അക്രമി കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ബവേറിയ സംസ്ഥാനത്തെ നൂറെംബര്‍ഗിന് സമീപമുള്ള അന്‍സാബാക്കിലെ യൂഗെന്‍സ് വൈന്‍ ബാറിന് സമീപമാണ് ഞായറാഴ്ച രാത്രി സ്‌ഫോടനം നടന്നത്.

27 വയസുള്ള സിറിയന്‍ അഭയാര്‍ത്ഥിയായ യുവാവാണ് സ്‌ഫോടനം നടത്തിയത്. ജര്‍മനിയില്‍ അഭയം നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ബാഗിലൊളിപ്പിച്ചാണ് ബോംബുമായി യുവാവ് ബാറില്‍ കടന്നത്. സ്‌ഫോടനം നടത്തുന്നതിനിടെ യുവാവും അപകടത്തിന് ഇരയാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ജര്‍മനിയിലെത്തിയ ഇയാള്‍ രണ്ട് തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അന്‍സ്ബാക്ക് ഓപ്പണ്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പരിപാടി നടക്കുന്നതിന് തൊട്ടടുത്താണ് സ്‌ഫോടനം നടന്നത്. സംഭവത്തെ തുടര്‍ന്ന് അവിടെ നിന്ന് 2500 പേരെ അധികൃതര്‍ ഒഴിപ്പിച്ചു.

ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. മ്യൂണിക്കില്‍ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബവേറിയയില്‍ സ്‌ഫോടനം നടന്നത്

Top