ജര്‍മനി വീണ്ടും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി

ബര്‍ലിന്‍: ജര്‍മനി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനും മേലെ വോട്ടു നേടിയാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആറാം തവണയാണ് ജര്‍മനി കൗണ്‍സില്‍ അംഗമാവുന്നത്.

1973 ലാണ് ജര്‍മനി ആദ്യമായി സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാവുന്നത്. ലോകസമൂഹത്തില്‍ ഒരിക്കല്‍ക്കൂടി ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ജര്‍മനിയെ തെരഞ്ഞെടുത്തതിന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് യുഎന്‍ അംഗരാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞു.

Top