ചൈല്‍ഡ് പോണോഗ്രാഫി പ്ലാറ്റ്‌ഫോമിന് താഴിട്ട് ജര്‍മന്‍ പൊലീസ്

ബെർലിൻ: നാല് ലക്ഷം അംഗങ്ങളുള്ള ഓൺലൈൻ ചൈൽഡ് പോണോഗ്രാഫി പ്ലാറ്റ്ഫോം പൂട്ടിച്ച് ജർമൻ  ലീസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചൈൽഡ് പോണോഗ്രാഫി പ്ലാറ്റ്‌ഫോമിനാണ് താഴിട്ടതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സൈറ്റുമായി ബന്ധപ്പെട്ട വിവരങ്ങളെത്തുടർന്ന് കഴിഞ്ഞമാസം നടത്തിയ റെയ്ഡിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

‘ബോയ്‌സ് ടൗണ്‍’ എന്ന പ്ലാറ്റ്ഫോമിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം അംഗങ്ങളുള്ള ഈ പ്ലാറ്റ്ഫോം 2019 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ‘കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലോകമെമ്പാടും കൈമാറ്റം ചെയ്യുന്ന കൂട്ടായ്മയാണ് ഇത്. പ്രത്യേകിച്ചും ആൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഈ സൈറ്റിലൂടെ പ്രചരിപ്പിക്കുന്നത്‌.

ആശയവിനിമയം നടത്താനും കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ളവ പങ്കുവെയ്ക്കാനും ഈ ഡാർക്ക് നെറ്റ് പ്ലാറ്റ്ഫോം ഉപയോക്താക്കളെ അനുവദിച്ചിരുന്നെന്ന് പൊലീസ് പറയുന്നു. ജർമനിയിൽ ഏഴിടത്തായി നടന്ന പരിശോധനയ്ക്കൊടുവിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. 40നും 64നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. നാലാമനെ ജർമൻ അധികൃതരുടെ ആവശ്യപ്രകാരം പാരാഗ്വേയിൽ നിന്നാണ് പിടികൂടിയത്.

ജർമനിയിൽ നിന്ന് അറസ്റ്റിലായ മൂന്ന് പേരാണ് കേസിലെ പ്രധാന പ്രതികൾ. ഇവർ ഈ പ്ലാറ്റ്ഫോമിന്‍റെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവരാണ്. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ചും അംഗങ്ങൾക്കും സാങ്കേതിക പിന്തുണയും നിർദേശങ്ങളും നൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്.

 

Top