സീരിയല്‍ കാണൂ; എന്നെ പോലെ ഇംഗ്ലീഷ് സംസാരിക്കാം, ഉപദേശവുമായി ക്ലോപ്പ്

ലിവര്‍പൂളിന് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കാന്‍ എല്ലാ സപ്പോര്‍ട്ടും നല്‍കി കൂടെ നിന്ന പരിശീലകനാണ് ജര്‍മ്മന്‍കാരനായ യുര്‍ഗന്‍ ക്ലോപ്. സീരിയല്‍ കാണാന്‍ താരങ്ങളെ ഉപദേശിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. കാരണം എന്തെന്നല്ലേ?

ജര്‍മ്മനിയില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ക്ലോപ്പിന് ഭാഷ ഒരു വലിയ പ്രശ്നമായിരുന്നു. നല്ല ഇംഗ്ലീഷ് വേണം അതിന് ക്ലോപ്പ് കണ്ടു പിടിച്ച വഴിയാണ് ഇംഗ്ലീഷ് സീരിയലുകള്‍ കാണുക എന്നത്.

അതിനായി ക്ലോപ്പ് അമേരിക്കയിലെ പ്രമുഖ സീരിയലുകളിലൊന്നായ ഫ്രന്‍ഡ്സ് കാണാന്‍ തുടങ്ങി. ഇംഗ്ലീഷ് നല്ല ഒഴുക്കോടെ സംസാരിക്കാനും തുടങ്ങി.

ക്ലോപ്പ് കളി പറയുകയാണ് എന്നു വിചാരിക്കണ്ട അനുഭവത്തില്‍ നിന്നാണ് അദ്ദേഹം പറയുന്നത് സീരിയല്‍ കണ്ടോളു ഗുണമുണ്ട്. ഫ്രന്‍ഡ്സ് സീരീയല്‍ കാണുക ഇംഗ്ലീഷ് അതിന്റെ വഴിക്കു വന്നുകൊള്ളും ക്ലോപ്പിനു മറ്റുള്ളവരോടുള്ള ഉപദേശമാണിത്.

Top