ന്യൂഡല്‍ഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്‌റ്റൈന്‍മയര്‍ ഇന്ത്യയിലെത്തി. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഫ്രാങ്ക് വാള്‍ട്ടറിനോടൊപ്പം നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ ഫ്രാങ്ക് വാള്‍ട്ടര്‍ വാരണാസിയും ചെന്നൈയും സന്ദര്‍ശിക്കും. കഴിഞ്ഞ മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനി സന്ദര്‍ശിച്ചിരുന്നു.