ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ജർമ്മൻ വിദേശകാര്യമന്ത്രി

Benjamin-Netanyahu

ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ജർമ്മൻ വിദേശകാര്യമന്ത്രി സിഗ്മർ ഗബ്രിയേൽ. ജനുവരി 31ന് ഇസ്രയേലിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും നടക്കുന്നത്.

ഇസ്രയേലിലെ ടെൽ അവീവിൽ ജനുവരി 29 മുതൽ 30 വരെ നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിന്‍റെ 11-ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ജർമ്മൻ വിദേശകാര്യമന്ത്രി ഇസ്രയേലിൽ എത്തുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച.

Top