german football miroslav klose retire

ബെര്‍ലിന്‍: ലോകകപ്പിലെ ടോപ് സ്‌കോററും നവീന ജര്‍മന്‍ ഫുട്‌ബോളള്‍ ഇതിഹാസതാരങ്ങളിലൊരാളുമായ മിറോസ്ലാവ് ക്ലോസെ വിരമിക്കുന്നു.

38ാം വയസ്സിലാണു ക്ലോസെയുടെ വിരമിക്കല്‍.കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ജര്‍മനിയോട് 7-1നു പരാജയപ്പെട്ട കളിയിലെ ഗോള്‍ നേട്ടത്തോടെയാണു ലോകകപ്പിലെ ടോപ്‌സ്‌കോറര്‍ എന്ന റെക്കോര്‍ഡിനു ക്ലോസെ അര്‍ഹനായത്.

ബ്രസീല്‍ താരം റൊണാള്‍ഡോയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണു ക്ലോസെ സ്വന്തം പേരിലാക്കിയത്.

137 രാജ്യാന്തര മല്‍സരങ്ങളില്‍നിന്നു ജര്‍മനിക്കായി 71 ഗോളുകള്‍ നേടിയ ക്ലോസെ നാലു ലോകകപ്പുകളില്‍ നിന്നായി 16 ഗോളുകളും നേടി.

ക്ലോസെ ഇറ്റാലിയന്‍ ക്ലബ് ലാസിയോയുടെ താരമായിരുന്നു. ലാസിയോയുമായുള്ള കരാര്‍ അവസാനിച്ചതോടെയാണു വിരമിക്കുകയാണെന്നു താരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജര്‍മനിയുടെ പരിശീലക ടീമില്‍ ചേരുകയാണു പദ്ധതിയെന്നും ക്ലോസെ വെളിപ്പെടുത്തി.

ജര്‍മന്‍ പരിശീലകന്‍ യൊക്കിം ലോയുടെ പ്രത്യേക താല്‍പര്യപ്രകാരമാണിത്. ഈ മാസം 11നു സാന്‍ മരിനോയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാമല്‍സരത്തിലും അതിനു നാലു ദിവസങ്ങള്‍ക്കുശേഷം നടക്കുന്ന ഇറ്റലിക്കെതിരായ സൗഹൃദമല്‍സരത്തിലും ക്ലോസെ പരിശീലക ബെഞ്ചിലുണ്ടാകും.

Top