ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്; ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍. ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ഓസ്‌ബെര്‍ഗിനെ നേരിടും. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ലെവര്‍ക്യൂസനാണ് എതിരാളികള്‍. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴ് മണിക്കാണ് തുടങ്ങുക.

രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ബയേണ്‍ മ്യൂണിക് കിരീടം ഉറപ്പിച്ചിരുന്നു. ബയേണിന്റെ തുടര്‍ച്ചയായ ഒന്‍പതാം കിരീടമാണ് ഇത്തവണത്തേത്. മുപ്പത്തിമൂന്ന് കളിയില്‍ 75 പോയിന്റുണ്ട് ഇപ്പോള്‍ ബയേണിന്. രണ്ടാമതുള്ള ലെപ്സിഗിന് 65 പോയിന്റും. 61 പോയിന്റുമായി ഡോര്‍ട്ട്മുണ്ടാണ് മൂന്നാം സ്ഥാനത്ത്.

 

Top