ജര്‍മനിയിൽ മലിനീകരണം ശക്തം ; ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നു

German

ബെർലിൻ: ജര്‍മനിയിൽ മലിനീകരണം ശക്തമാകുന്നതിനാൽ ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുന്നു. പ്രധാന നഗരങ്ങളില്‍ അമിത മലിനീകരണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്. ഈ ഉത്തരവ് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വന്‍ തിരിച്ചടിയാണ്.

ജര്‍മനി ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് അമിത മലിനീകരണം സൃഷ്ടിക്കുന്ന ഡീസല്‍ കാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. ജര്‍മനിയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തു.

മലിനീകരണ പരിശോധനയില്‍ കൃത്രിമം കാണിച്ചതായി 2015 ല്‍ വോക്സ് വാഗണ്‍ കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുന്ന നൈട്രജന്‍ ഓക്സൈഡിന്റെ അളവിലാണ് കമ്പനി കൃത്രിമം കാണിച്ചത്. കോടതി വിധി, നിരോധ വിരുദ്ധ നിലപാടെടുത്ത മെര്‍ക്കല്‍ സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്.

Top