ഖത്തര്‍ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മ്മനി

ബെര്‍ലിന്‍: ഖത്തര്‍ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങള്‍ ഇടപെടണം. തുര്‍ക്കിയും ഇറാനും ഇതിനായി ശ്രമങ്ങള്‍ നടത്തണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു.

ജര്‍മനിക്ക് ഈ വിഷയത്തില്‍ ഔദ്യോഗികമായി മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍വഹിക്കാനാവില്ല. പക്ഷേ പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടലുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനാകുമെന്നും മെര്‍ക്കല്‍ അറിയിച്ചു.

നേരത്തെ തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗനും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.

ഖത്തറിനെതിരെയുള്ള കടുത്ത നടപടികള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് തുര്‍ക്കി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗനും, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ മയപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും ആവശ്യപ്പെട്ടിരുന്നു.

Top