പിറന്നാള്‍ സമ്മാനമായി റൊണാള്‍ഡോയ്ക്ക് കാഡിലാക് എസ്‌കലേഡ് സമ്മാനിച്ച് ജീവിതപങ്കാളി ജോര്‍ജീന

 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിറന്നാള്‍ സമ്മാനമായി 100,000 ഡോളര്‍ വിലമതിക്കുന്ന കാഡിലാക് എസ്‌കലേഡ് നല്‍കി ജീവിതപങ്കാളിയായ ജോര്‍ജീന റോഡ്രിഗസ്. നികുതി കൂടാതെ ഏകദേശം 75 ലക്ഷം രൂപയോളം വരും കാറിന്റെ വില.

എന്നാല്‍ എസ്‌കലേഡ് യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തുന്നില്ല എന്നതിനാല്‍ ഇത് ഒരു സ്വകാര്യ ഇറക്കുമതി വാഹനം ആയിരിക്കാം. അതിനാല്‍ ആഢംബര എസ്യുവിയുടെ അന്തിമ വില ഇതിനേക്കാള്‍ ഉയര്‍ന്നതായിരിക്കും. കാഡിലാക് എസ്‌കലേഡിന് ഏകദേശം 5.5 മീറ്റര്‍ നീളമുണ്ട്. അതേസമയം 6.2 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയവും

 

Top