Georgian Prime Minister Garibashvili Resigns

തിബിലിസ്: ജോര്‍ജിയന്‍ പ്രധാനമന്ത്രി രാജിവെച്ചു. അടുത്ത വര്‍ഷം ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടു വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് പ്രധാനമന്ത്രി ഇറാക്‌ലി ഗാരിബാഷ്വിലി രാജിവെച്ചത്. രാജിയുടെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

‘എല്ലാ പദവികളും താത്കാലികമാണ്. ദൈവവും മാതൃരാജ്യവും മാത്രമാണ് ശാശ്വതമായത്-രാജിപ്രഖ്യാപനം അറിയിച്ചുകൊണ്ടാണ് ഇറാക്‌ലി ഗാരിബാഷ്വിലി പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനസമ്മതി വര്‍ധിപ്പിക്കാനാനുള്ള ഗിമിക്കാണ് പ്രധാനമന്ത്രിയുടെ രാജിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

അടുത്ത വര്‍ഷം ഒക്‌ടോബറിലാണ് ജോര്‍ജിയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 33 വയസുകാരനായ ഇറാക്‌ലി ഗാരിബാഷ്വിലി യൂറോപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സര്‍ക്കാര്‍ തലവനാണ്. 2013 നവംബറിലാണ് ഇദ്ദേഹം പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.

Top