georgettan’s pooram Video song released

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ്‌ പൂരത്തിലെ തൃശ്ശുര്‍ ചേട്ടന്‍മാരുടെ പാട്ടെത്തി.

രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ജോലിയില്ലാതെ കറങ്ങിനടക്കുന്ന തനി തൃശ്ശുര്‍ക്കാരന്‍ ജോര്‍ജ് വടക്കനായിട്ടാണ് ദിലീപിന്റെ കടന്നുവരവ്.

ബികെ ഹരിനാരായണന്‍ രചിച്ച് ഗോപി സുന്ദര്‍ ഈണമിട്ട ഗാനത്തില്‍ ദിലീപിനൊപ്പം വിനയ് ഫോര്‍ട്ട്, ഷറഫുദീന്‍, ടിജി രവി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

Top