ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രത്യേക പുരസ്കാരം

ര്‍ണവെറിക്ക് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്.

ഡാര്‍നല്ല ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയായത്. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാണിച്ച ധീരതക്കാണ് ഡാര്‍നല്ല പുരസ്കാരത്തിനര്‍ഹയായത്.

പൊലീസ് അതിക്രമത്തിനെതിരായി ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഡാര്‍നല്ലയുടെ ദൃശ്യങ്ങള്‍ വഴിവെച്ചെന്നും സത്യത്തിനും നീതിക്കും വേണ്ടിയുള്ള മാധ്യമപ്രവർത്തകരുടെ അന്വേഷണത്തിൽ പൗരന്മാരുടെ നിർണായക പങ്ക് എടുത്തുകാണിക്കുന്നതാണ് ജോര്‍ജ് ഫ്ലോയ്ഡ് സംഭവമെന്നും പുലിറ്റ്സര്‍ പ്രൈസ് ജുറി വിലയിരുത്തി.

അതെ സമയം പുരസ്കാരം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് ഡാര്‍നല്ല ഫ്രേസിയറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Top