ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

വാഷിങ്ടൺ: ജോര്‍ജ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിലെ മിനിയാപോളിസ് പൊലീസ് വംശീയ വിദ്വേഷത്തിന്റെ പേരിൽ കഴിഞ്ഞ വർഷം മെയ് 25ന് ആണ് ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്തിന്റെ ഒന്നാം  വാര്‍ഷികത്തിലാണ് ഫ്ലോയിഡിന്റെ കുടുംബത്തിന് ഒരു ക്ഷണമുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഫ്ലോയിഡിന്റെ കുടുംബത്തെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇതിന്റെ വിശദമായ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

2020 മെയ് 25നാണ് അമേരിക്കയെ പിടിച്ചുകലുക്കിയ ജോര്‍ജ് ഫ്ലോയിഡ് കൊലപാതകമുണ്ടായത്. മിനിയാപോളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിൻ കഴുത്തിൽ കാൽ മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം നടത്തിയത്. ഏതാണ്ട് ഒൻപത് മിനിട്ടോളം സമയം ഇയാള്‍ കാൽമുട്ടിനടിയിൽ വെച്ച് ഞെരിച്ച് അമര്‍ത്തിയിരുന്നുവെന്ന് പിന്നീട് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.

Top