അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷ് ആശുപത്രിയില്‍ വിട്ടു

BUSH

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷ് ആശുപത്രിയില്‍ നിന്നും മടങ്ങി. ടെക്‌സാസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്.

രക്തത്തിലെ അണുബാധയെ തുടര്‍ന്നാണ് 93-കാരനായ ബുഷിനെ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. ഭാര്യയുടെ സംസ്‌കാരച്ചടങ്ങിനിടെ അസുഖ ബാധിതനായ ബുഷ് 13 ദിവസമായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ 17-ന് ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായത്. സീനിയര്‍ ബുഷ് 1989 -1993 കാലയളവിലാണ് അമേരിക്കന്‍ പ്രസിഡന്റായത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്.

Top