ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകം : പ്രതിക്ക് 21 വര്‍ഷത്തെ തടവുശിക്ഷ കൂടി

റുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ ഡെറെക് ഷോവിന്‍ എന്ന പൊലീസുകാരന് 21 വര്‍ഷത്തെ തടവുശിക്ഷ.

ഫ്ലോയ്ഡിന്റെ പൗരാവകാശത്തെ ലംഘിച്ചതിന്റെ പേരിലാണ് ഷോവിന് ശിക്ഷ. നിലവില്‍ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 22.5 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിന്‍.

2020 മേയ് 25ന് മിനസോട്ടയിലെ മിനിയപ്പലീസില്‍ വ്യാജ കറന്‍സി കൈവശം വച്ചുവെന്ന് ആരോപിച്ചാണ് ഷോവിന്‍ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാന്‍ 20 യുഎസ് ഡോളറിന്റെ വ്യാജ കറന്‍സി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്. 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം ഫ്ലോയ്ഡിന്റെ കഴുത്തില്‍ ഷോവിന്‍ മുട്ടുകുത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ചതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇതില്‍ 2.53 മിനിറ്റ് ഫ്ലോയ്ഡിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമായിരുന്നു.

Top