george-c-williams-in-nivin-pauly movie

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ ജോര്‍ജ്ജ് സി വില്യംസ് മലയാളത്തിലേക്കെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന പുതിയ നിവിന്‍ ചിത്രത്തിന് വേണ്ടിയാണ് ജോര്‍ജ്ജ് ക്യാമറ ചലിപ്പിക്കുന്നത്.

ഇളയ ദളപതി വിജയ് നായകനായെത്തിയ കത്തി, തെരി എന്നാ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്ത് ധാരാളം ആഭിനന്ദനങ്ങള്‍ നേടിയ ആളാണ് ഇദ്ദേഹം.

നിവിനും അല്‍ഫോണ്‍സ് പുത്രനും ചേര്‍ന്നൊരുക്കിയ യുവ് എന്ന സംഗീത ആല്‍ബത്തിലെ നെഞ്ചോട് ചേര്‍ത്ത് എന്ന ഗാനത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് ജോര്‍ജ്ജാണ്. രാജാ റാണി, നാനും റൗഡി താന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍

Top