ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന്; പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കും

ഗൂഗിളുമായി ചേര്‍ന്ന് വികസിപ്പിച്ച റിലയന്‍സില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജിയോഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് ഇന്ത്യയില്‍ ലഭ്യമാകുമെന്നും ഇതിനു മുന്നോടിയായി പ്രീബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്നുമാണ്. ഇക്കാര്യത്തില്‍ റിലയന്‍സ് അതിന്റെ റീട്ടെയില്‍ പങ്കാളികളുമായി ചര്‍ച്ച നടത്തുകയാണെന്നും ജിയോഫോണ്‍ നെക്സ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ റീട്ടെയിലര്‍മാരുമായി പങ്കുവെക്കുമെന്നും ഇത് കൂട്ടിച്ചേര്‍ക്കുന്നു.

ജിയോഫോണ്‍ നെക്സ്റ്റിന്റെ അവതരണ വേളയില്‍, ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞത്, ഈ സ്മാര്‍ട്ട്‌ഫോണ്‍ ‘ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരിക്കും’ എന്നാണ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജിയോഫോണ്‍ നെക്സ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്തി, കാരണം ഇത് ആന്‍ഡ്രോയിഡ് ഒഎസിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. ഒപ്പം, നിരവധി ഫീച്ചറുകളുമായി ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുകയും ചെയ്യും. വോയ്‌സ് അസിസ്റ്റന്റിനുള്ള പിന്തുണ, സ്‌ക്രീന്‍ ടെക്സ്റ്റിന്റെ ഓട്ടോമാറ്റിക് റീഡ്, ഭാഷാ പരിഭാഷ, ഓഗ്മെന്റഡ് റിയാലിറ്റി ഫില്‍ട്ടറുകളുള്ള ക്യാമറ എന്നിവയും റിലയന്‍സ് സ്ഥിരീകരിച്ചു.

Top