കോട്ടക്കുന്നില്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് ജിയോളജി സംഘം

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ മരണപ്പെട്ട മലപ്പുറം കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യതയുള്ളതായി ജിയോളജി സംഘത്തിന്റെ റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും ജിയോളജി സംഘം വ്യക്തമാക്കി. തുടര്‍ന്ന് പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ അറിയിച്ചു.

അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്നും അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളല്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നും റവന്യൂ -ജിയോളജി അധികൃതര്‍ പറഞ്ഞു.

Top