അതിവേഗ വളര്‍ച്ചയുമായി ജിയോ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലാഭത്തില്‍

ഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊബൈല്‍ സേവനക്കമ്പനിയായ ജിയോ രംഗത്തെത്തിയത്.

കുറഞ്ഞ കാലയളവില്‍ തന്നെ 6147 കോടി രൂപയുടെ വരുമാനം ജിയോ നേടി കഴിഞ്ഞു.

ചെലവും നികുതിയും നോക്കുമ്പോള്‍ 270.59 കോടിയുടെ നഷ്ടമുണ്ടായെങ്കിലും 1443 കോടി രൂപ പ്രവര്‍ത്തനലാഭമാണ് ജിയോയ്ക്ക് ഉണ്ടായത്.

ടെലികോം വ്യവസായത്തിലെ ഉപയോക്താക്കളില്‍ നിന്നുള്ള പ്രതിമാസ ശരാശരി വരുമാനം 156.40 രൂപയാണ്.

എയര്‍ടെലിന്റെ പ്രതിമാസ ശരാശരി 154 രൂപ മാത്രം. ടെലികോം വ്യവസായത്തെയാകെ അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തന ഫലമാണ് ജിയോ കാഴ്ച വക്കുന്നത്.

മൂന്നു മാസത്തേക്ക് 399 രൂപയുടെ റീചാര്‍ജ് പായ്ക്കാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ ഒക്ടോബര്‍–ഡിസംബര്‍ മാസത്തില്‍ ജിയോയുടെ പ്രതിമാസ ശരാശരി 142 രൂപയിലേക്ക് താഴുമെന്ന് വിപണി ബ്രോക്കറിങ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ പറയുന്നു.

ജനുവരി–മാര്‍ച്ച് വേളയില്‍ ഇത് 163 രൂപയാകും..14 കോടിയോളം വരിക്കാരാണ് ഇപ്പോള്‍ ജിയോയ്ക്കുള്ളത്. സെപ്റ്റംബറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 12.5% ലാഭവര്‍ധനയാണ് ഉണ്ടായിരിക്കുന്ന്ത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബാരലിന് 10 ഡോളറായിരുന്ന എണ്ണ ശുദ്ധീകരണത്തിന്റെ ലാഭം 12 ഡോളറായി (780 രൂപ) ഉയര്‍ന്നിട്ടുണ്ട്.

Top