ഒരു വര്‍ഷം കൊണ്ട് ജിയോ നേടിയത് 13 കോടി ഉപഭോക്താക്കളെ

GIO

ന്യൂഡല്‍ഹി: റിലയന്‍സിന്റെ ടെലികോം സംരംഭമായ ജിയോ ഒരു വര്‍ഷം കൊണ്ട് 13 കോടി ഉപഭോക്താക്കളെയാണ് നേടിയത്.

ഇന്ത്യയിലും ആഗോള തലത്തിലും ജിയോ ഒട്ടേറെ റെക്കോഡുകള്‍ കൈവരിച്ചുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ വിപണിയിലെത്തിയത്. 90 ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ 4 ജി ഇന്റര്‍നെറ്റ്, സൗജന്യ വോയ്‌സ് കോളുകള്‍ തുടങ്ങിയ ഒട്ടേറെ ഓഫറുകളുമായായിരുന്നു ജിയോ വന്നത്‌.

Top