എയർടെൽ, വോഡാഫോൺ എന്നിവർക്കെതിരെ പരാതിയുമായി ജിയോ

വ്യാപകമായി നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്ന കാരണത്താൽ എയര്‍ടെല്ലിനും വോഡാഫോണിനും എതിരെ പരാതിയുമായി ജിയോ രംഗത്ത്. വ്യാജ പ്രചാരണങ്ങള്‍ നടത്തി ആളുകളെ കണക്ഷന്‍ പോര്‍ട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ജിയോയുടെ പരാതി. വ്യാപകമായ രീതിയില്‍ തെറ്റിധാരണ പടര്‍ത്തുന്നതിന്‍റെ പേരില്‍ എയര്‍ടെല്ലിനും വോഡൊഫോണ്‍ ഐഡിയയ്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജിയോ ആവശ്യപ്പെടുന്നത്.

ജിയോയെ അപമാനിക്കാന്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തിലുള്ള പ്രചാരണങ്ങള്‍ തങ്ങള്‍ ബഹുദൂരം പിന്നിലാക്കിയ കമ്പനികള്‍ ചെയ്യുന്നതായും ട്രായിക്കുള്ള പരാതിയില്‍ ജിയോ വിശദമാക്കുന്നു. നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള വലിയ രീതിയിലുള്ള ക്യാപെയ്നാണ് നടക്കുന്നതെന്നും ജിയോ വിശദമാക്കുന്നു. നേരത്തെ കര്‍ഷക സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു.

Top