മുപ്പത് ദിവസ കാലയളവില്‍ ദിവസേന 3ജിബി ഡാറ്റ ഓഫറുമായി ജിയോ

ജിയോയ്ക്കു പിന്നാലെ ടെലികോം രംഗത്ത് മത്സരം ശക്തമാകുകയാണ്.

ഇപ്പോള്‍ മത്സര രംഗത്ത് വോഡഫോണ്‍ ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്.

വോഡഫോണിന്റെ ഏറ്റവും പുതിയ ഓഫര്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ജിയോ ഉപഭോക്താക്കള്‍ക്കായി ദിവസേന 3ജിബിയുടെ ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

എന്നാല്‍ ഈ ഓഫറുകള്‍ പുതിയ ജിയോ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമാണ് ലഭിക്കുക.

799 രൂപയുടെ പാക്കേജില്‍ ആരംഭിക്കുന്ന ഓഫറില്‍ ദിവസേന 3ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്.

30 ദിവസത്തെ കാലാവധിയില്‍ ദിവസേന 3ജിബി വീതം 90ജിബിയുടെ 4ജി ഡാറ്റ ഉപഭോക്താക്കള്‍ക്കു സ്വന്തമാക്കാം.

കൂടാതെ 509 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ 2ജിബിയുടെ ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 30 ദിവസത്തേക്ക് ലഭിക്കും.

പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എടുക്കുന്നതിനായി ഉപഭോതാക്കള്‍ ടെപോസിറ്റ് തുക നല്‍കേണ്ടതാണ്.

Top