ഐഫോണ്‍ 8 ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കെ വമ്പന്‍ ഓഫറുമായി ജിയോ

പ്പിളിന്റെ ഐഫോണ്‍ 8 ന് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ. ബൈ ബാക്ക് ഓഫറിലൂടെ കുറഞ്ഞ വിലക്ക് ഐഫോണ്‍ സ്വന്തമാക്കുവാനുള്ള അവസരമാണ് ജിയോ ഒരുക്കുന്നത്.

ഐഫോണ്‍ 8ന്റെ 64 ജിബി മോഡലിന് 64,000 രൂപയാണ് ജിയോയിലെ വില. 1,999 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അതിനു ശേഷം ബാക്കി തുക നല്‍കി ഫോണ്‍ വാങ്ങാം.

ഒരു വര്‍ഷത്തിന് ശേഷം ഫോണ്‍ ജിയോക്ക് നല്‍കിയാല്‍ വിലയുടെ 70 ശതമാനം തുകയ്ക്ക് തുല്യമായ വൗച്ചറുകള്‍ നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിനൊപ്പം സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപയുടെ കുറവും ജിയോ നല്‍കും.

64,000 രൂപ ഫോണിന് ആദ്യം നല്‍കിയാലും ഒരു വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ബൈ ബാക്ക് ഓഫര്‍ പരിഗണിച്ചാല്‍ വെറും 19,000 രൂപ മാത്രമായിരിക്കും ഫോണിന്റെ വില.

Top