ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ജിയോ പുതിയ ഓഫറുമായി വീണ്ടും

reliance jio

ടെലികോം വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് റിലയന്‍സ് ജിയോ

വീണ്ടും ഉപഭോക്താക്കളെ ആകര്‍ഷിക്കും വിധം പുതിയ ഓഫറുമായി വീണ്ടും ജിയോ എത്തിയിരിക്കുകയാണ്.

399 രൂപയോ അതില്‍ അധിമോ രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 2599 രൂപയുടെ കാഷ്ബാക്ക് നല്‍കുന്ന ട്രിപ്പിള്‍ ക്യാഷ്ബാക്ക് ഓഫറുമായാണ് ഇക്കുറി ജിയോ എത്തുന്നത്.

ജിയോ പ്രൈം ഉപയോക്താക്കള്‍ക്കായുള്ള ഓഫര്‍ നവംബര്‍ 10 മുതല്‍ 25 വരെയാണ് ലഭിക്കുന്നത്.

400 രൂപ ഇന്‍സ്റ്റന്റ് കാഷ്ബാക്കും മൊബൈല്‍ വാലറ്റില്‍ 300 രൂപ ക്യാഷ്ബാക്ക് വൗച്ചറും ബാക്കി വരുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്‌സ് വെബ് സൈറ്റുകളില്‍ നിന്നും ഷോപ്പിങ് നടത്താനുള്ള അനുമതിയും ലഭിക്കും.

ആമസോണ്‍ പേ, പേടിഎം, ഫോണ്‍ പേ, മൊബിക്വിക്, ആക്‌സിസ് പേ, ഫ്രീചാര്‍ജ് തുടങ്ങിയ ഇ വാലറ്റുകളുമായി സഹകരിച്ചാണ് 300 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകള്‍ ജിയോ നല്‍കുക.

നവംബര്‍ 15 മുമ്പ് തന്നെ വാലറ്റുകളില്‍ ക്യാഷ്ബാക്ക് ലഭിക്കുകയും ചെയ്യും.

ബാക്കിവരുന്ന തുക ഉപയോക്താക്കളുടെ ജിയോ ഡിജിറ്റല്‍ വാലറ്റിനകത്തേക്ക് ചേര്‍ക്കുകയും ചെയ്യും.

കൂടാതെ ആമസോണ്‍ പേ വഴി റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്ക് 99 രൂപ ഇന്‍സ്റ്റന്റ് കാഷ്ബാക്കും, നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 20 രൂപ ക്യാഷ്ബാക്കും ലഭിക്കും.

കൂടാതെ പേടിഎം വഴി റീചാര്‍ജ് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്ക് 50 രൂപയും ഫോണ്‍ പേ വഴി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 75 രൂപയും മൊബി ക്വിക് സൂപ്പര്‍ ക്യാഷ് ആയി 300 രൂപയും, ആക്‌സിസ് പേ വഴി 100 രൂപയും ഫ്രീചാര്‍ജ് വഴി 50 രൂപയും ക്യാഷ്ബാക്ക് ലഭിക്കും.

Top