1,600ഓളം ജീവനക്കാര്‍ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിക്കും; ലഭിക്കുന്നത് വര്‍ഷം രണ്ടരലക്ഷത്തോളം രൂപ

യിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിക്കുന്നത് 1,600ഓളം ജീവനക്കാരാണ്. അവര്‍ക്ക് ലഭിക്കുന്നതാകട്ടെ വര്‍ഷത്തില്‍ 2.50,000 രൂപയും. അതായത് മാസത്തില്‍ 20,000 രൂപ. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ് ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനികളില്‍ ഒന്നായ ഫേസ്ബുക്കിനായി മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ് ജീവനക്കാര്‍ക്ക് മതിയായ വേതനം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അസുഖകരമായ ഫേസ്ബുക്ക് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ജീവനക്കാരുടെ വേതനം ഇരട്ടിയിലേറെയായി ഉയര്‍ത്തിയതായി ജെന്‍പാക്ടിനോട് അടുത്ത രണ്ട് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശമ്പള വര്‍ദ്ധനവിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഫെയ്സ്ബുക്കും ജെന്‍പാക്റ്റും വിസമ്മതിച്ചു.

Top