നവാസുദ്ദിന്‍ സിദ്ദിഖിയുടെ പുതിയ ചിത്രം ‘ജീനിയസ്’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വാസുദ്ദിന്‍ സിദ്ദിഖി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജീനിയസ്’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള എന്‍ജിനീയര്‍മാരുടെ സ്‌നേഹമാണ് ട്രെയിലറിലൂടെ പങ്കുവെക്കുന്നത്.

ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. എന്‍ജിനീയര്‍ സ്വന്തം രാജ്യത്തിന് വേണ്ടി ഒരു പ്രത്യേക സേനയില്‍ ചേരുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഇഷിത ചൗഹാന്‍, മിഥുന്‍ ചക്രവര്‍ത്തി, ആയിഷ ജുല്‍ക, മാല്‍തി ചെഹര്‍, അഭിമന്യു സിംങ്, ഉത്കര്‍ഷ് ശര്‍മ, കെകെ റെയ്‌ന, ദേവ് ഗില്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. വില്ലന്‍ വേഷത്തിലാണ് നവാസുദ്ദീന്‍ എത്തുന്നത്. അനില്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീനിയസ് നിര്‍മ്മിക്കുന്നത് ദീപക് മുകുതാണ്.

കുമാര്‍, മനോജ് മുണ്ടാഷിര്‍, ഷബീര്‍ അഹമ്മദ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹിമേഷ് രശ്മിയാണ്. ചിത്രം ആഗസ്റ്റ് 24ന് തീയേറ്ററുകളിലെത്തും.

Top