വീടുകള്‍ക്ക് മുന്നില്‍ പണപ്പൊതി; റോബിന്‍ഹുഡിനെ തേടി ഗ്രാമവാസികള്‍

ഥകളിലൂടെ മാത്രം കേട്ടറിഞ്ഞ റോബിന്‍ഹുഡിന്റെ സാന്നിധ്യം നേരിട്ടനുഭവിച്ചതിന്റെ ഞെട്ടലിലാണ് യമനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലെ നിവാസികള്‍. ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ ആരോ പണം കൊണ്ട് വയ്ക്കുന്നു. ചിലര്‍ക്ക് തപാല്‍ വഴിയും പണം കിട്ടുന്നുണ്ട്. ആരാണ് ഈ പണം കൊണ്ട് വയ്ക്കുന്നതെന്ന് ഇതുവരെയും ഈ ഗ്രാമവാസികള്‍ കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്പെയിനിലെ ഈ ഗ്രാമവാസികള്‍ക്ക് പണപ്പൊതികള്‍ ലഭിച്ചു തുടങ്ങിയത്. പതിനഞ്ചോളം വീടുകളുടെ മുമ്പില്‍ ഇതു വരെ സമ്മാനപ്പൊതിയെത്തി കഴിഞ്ഞു. പണപ്പൊതി ലഭിച്ച കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാതൊന്നും തന്നെയില്ലെന്നതാണ് കൗതുകം.

100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് ആ അജ്ഞാതനെ സ്പാനിഷ് മാധ്യമങ്ങള്‍ വിളിക്കുന്നത്. ചില കവറുകള്‍ക്ക് മുകളില്‍ വീട്ടുകാരന്റെ പേരും വിലാസവും എഴുതിയിട്ടുണ്ടാവും. ഒരു കവറിന് മുകളില്‍ ഈ വീട്ടിലെ രാജകുമാരിയ്ക്ക് എന്നെഴുതി ഹൃദയചിഹ്നവും വരച്ചിരുന്നു.ചില കവറുകളില്‍ 100 യൂറോ വരെ ഉണ്ടാകാറുണ്ട്

ഇങ്ങനെ കിട്ടിയ നോട്ടുകള്‍ വ്യാജമാണോ എന്നറിയാന്‍ ചിലര്‍ പൊലീസ് സ്റ്റേഷനേയും ബാങ്കിനേയും സമീപിച്ചിരുന്നു. നോട്ടുകള്‍ യഥാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ അജ്ഞാതനെ ‘ഹീറോ’യായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അയച്ച ആളിന്റെ പേരോ മേല്‍വിലാസമോ ഒന്നും തന്നെ വ്യക്തമല്ല. അത് കൊണ്ട് ആളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നും ഇവിടുത്തെ മേയര്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമല്ലെന്നും ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പറ്റില്ലെന്നും മേയര്‍ നൂരിയ പറഞ്ഞു.

Top