പറന്നു നടക്കുന്ന കാഡിലാക് അവതരിപ്പിച്ച് ജനറല്‍ മോട്ടോര്‍സ്

ഫ്യൂച്ചറിസ്റ്റിക് ഫ്‌ളൈയിംഗ് കാഡിലാക് അവതരിപ്പിച്ച് ജനറല്‍ മോട്ടോര്‍സ്. ലംബമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാരെ തെരുവുകള്‍ക്ക് മുകളില്‍ വായുവിലൂടെ കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സെല്‍ഫ് ഡ്രൈവിംഗ് വാഹനമാണിത്. വ്യക്തിഗത ഗതാഗതത്തിന്റെ ഭാവി പുനര്‍ചിന്തനം എന്നാണ് മുതിര്‍ന്ന GM എക്‌സിക്യൂട്ടീവ് ഈ കണ്‍സെപ്റ്റിനെ വിശേഷിപ്പിച്ചത്.

സാങ്കേതികമായി, വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് (VTOL) ഡ്രോണായ സിംഗിള്‍-പാസഞ്ചര്‍ കാഡിലാക്കിന്, നഗരത്തില്‍ റൂഫില്‍ നിന്ന് റൂഫിലേക്ക് മണിക്കൂറില്‍ 55 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. 90 കിലോവാട്ട് മോട്ടോര്‍, GM അള്‍ട്ടിയം ബാറ്ററി പായ്ക്ക്, നാല് ജോഡി റോട്ടറുകളുള്ള അള്‍ട്രാ ലെറ്റ്വെയിറ്റ് ബോഡി എന്നിവ ഉപയോഗിച്ച് പൂര്‍ണമായും ഓട്ടൊനോമസും പൂര്‍ണ്ണ-ഇലക്ട്രിക്കുമായിരിക്കും.

ചീഫ് എക്‌സിക്യൂട്ടീവ് മേരി ബാറാ, കുടുംബ സൗഹൃദ കാഡിലാക് ഇലക്ട്രിക് ഷട്ടിലിന്റെ വെര്‍ച്വല്‍ അവതരണത്തിനൊപ്പം ഫ്‌ളൈയിംഗ് കാഡിലാക്കും വീഡിയോയില്‍ അവതരിപ്പിച്ചു. ഏരിയല്‍ ടാക്‌സികള്‍ പോലുള്ള ഇതര ഗതാഗത മാര്‍ഗ്ഗങ്ങള്‍ വാഹന നിര്‍മാതാക്കള്‍ പര്യവേക്ഷണം ചെയ്യുന്നതായി ബാറാ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.

CES വീഡിയോയിലെ കണ്‍സെപ്റ്റുകള്‍ GM ഡിസൈന്‍ മേധാവി മൈക്ക് സിംകോ അവതരിപ്പിച്ചു, മള്‍ട്ടിമോഡല്‍ ഭാവിക്കായുള്ള GM ന്റെ കാഴ്ചപ്പാടിന്റെ പ്രധാന ഘടകമാണ് VTOL എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top