മമതയുമായി കേന്ദ്രത്തിൽ സഖ്യം . . . വെല്ലുവിളിയുമായി ചന്ദ്രശേഖരറാവു

chandrashekhar

ഹൈദരാബാദ്: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാതെ മുന്നണി രൂപീകരിച്ച് വിജയം ഉറപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു.

മാറ്റം എന്നത് ഇന്ത്യക്ക് അനിവാര്യമാണെന്നും അതിന്റെ തുടക്കം ഹൈദരാബാദില്‍ നിന്നാകട്ടെയെന്നും ഇത് സംബന്ധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പിന്നില്‍ പ്രധാനമന്ത്രിയാകണമെന്ന ഉദ്ദേശ്യമല്ല. രാജ്യത്ത് മാറ്റം വരേണ്ടത് അത്യാവശ്യമാണ്. താനൊരു പോരാളിയാണ്. യാചകനല്ല. ഇവിടെ മാറ്റം വരണമെന്ന് ആഗ്രഹമുണ്ട്. അതിനായി നന്നായി തന്നെ പ്രവര്‍ത്തിക്കും. കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റവും മോശമായ പാര്‍ട്ടികള്‍ തന്നെയാണ്. ഇരു പാര്‍ട്ടികളും അധികാര കേന്ദ്രീകരണത്തിനാണ് ശ്രമിക്കുന്നത്. അവര്‍ ചെയ്യേണ്ടത് ചെയ്യുന്നില്ല, അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസും ബിജെപിയുമായി സഖ്യത്തിനില്ല. രാജ്യത്തെ ജനങ്ങളുമായാണ് തങ്ങള്‍ സഖ്യം ചേരുക, കെസിആര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, തെലങ്കാനയിലെ വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം കെ.സി.ആറിന് ഇല്ലെന്നും അതിനാലാണ് ബി.ജെ.പിക്കെതിരെ തിരിയുന്നതെന്നും മറ്റു പാര്‍ട്ടികളെ കൂട്ടുപിടിക്കുന്നതെന്നുമാണ് ബി.ജെ.പിയുടെ പരിഹാസം.

Top