ലോക്‌സഭാ തെരഞ്ഞെടുപ്പ് : യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക.

കഴിഞ്ഞ തവണ മത്സരിച്ചതില്‍ കുടുതല്‍ സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് നല്‍കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അധിക സീറ്റ് എന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

കോട്ടയത്തിന് പുറമേ ചാലക്കുടി അല്ലെങ്കില്‍ ഇടുക്കി സീറ്റിലാണ് കേരളകോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുക.

അതേസമയം നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്റെ ആവശ്യം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടുക്കി സീറ്റിനായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Top