സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന്

udf

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ചുള്ള തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വട്ടം നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ച നടത്താനുള്ള കോണ്‍ഗ്രസ് തീരുമാനം.

ലീഗ് ഉന്നതിധികാര സമിതി യോഗത്തിലും മൂന്നാം സീറ്റെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ലീഗ് നേതൃത്വം ഇക്കാര്യം കോണ്‍ഗ്രസിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ച ഇരുപക്ഷവും വീണ്ടും ചര്‍ച്ച നടത്തുന്നത്.

ലീഗിനെ അനുനയിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമം. ഇന്ന് കൊണ്ട് തന്നെ തീരുമാനം വേണമെന്ന നിലപാട് ലീഗിനുമുണ്ട്. ചര്‍ച്ചകള്‍ നീളുന്നത് ഗുണം ചെയ്യില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍.

Top