സമ്പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സമ്പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് ഇന്ന് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തിയത്.

എല്ലാ ബൂത്തുകളിലും ഹരിതചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ നിരീക്ഷണം നടത്തും.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്ലാസ്റ്റിക്കും ഡിസ്പോസബിള്‍ വസ്തുക്കളും ബൂത്തുകളില്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഹരിതചട്ടപാലനം തിരഞ്ഞെടുപ്പില്‍ ഉറപ്പുവരുത്താനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും സംസ്ഥാനമൊട്ടാകെ വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Top