രാഷ്ട്രീയ പാര്‍ട്ടികളുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം : രാഷ്ട്രീയ പാര്‍ട്ടികളുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പതിനൊന്ന് മണിക്കാണ് മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തുന്നത്.

ശബരിമലയിലെ സുപ്രിംകോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കമ്മീഷന്‍ നിലപാടിനെതിരെ ആദ്യഘട്ടം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച ബി.ജെ.പി ഇന്നത്തെ യോഗത്തിലും സമാനമായ നിലപാട് സ്വീകരിക്കും.

കമ്മീഷന്‍ നിലപാടിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോള്‍ വോട്ടിന് വേണ്ടി ശബരിമലയെ രാഷ്ട്രീയാധുമാക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നായിരിന്നു കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം.

Top