മോദി അധികാരത്തില്‍ വന്നശേഷം പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ വന്‍അഴിമതി നടന്നുവെന്ന് വി.എസ്

മലപ്പുറം : നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷം കൂടുതല്‍ സൈനികര്‍ മരിച്ചെന്നും പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ വന്‍ അഴിമതി നടന്നുവെന്നും വി.എസ് അച്യുതാനന്ദന്‍. മലപ്പുറത്തെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വി.എസ്, നരേന്ദ്രമോദി സര്‍ക്കാറിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു. ജില്ലയിലെ പൊന്നാനി മണ്ഡലത്തെ ഒഴിവാക്കി മലപ്പുറം മണ്ഡലത്തില്‍ മാത്രമാണ് വി.എസ് അച്യുതാനന്ദന്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്.

Top