ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും ; ശ്രീധരൻപിള്ള മത്സര രംഗത്തുണ്ടാകില്ല

തിരുവനന്തപുരം: കേരളത്തിലെ ബിജെപി പട്ടിക ഇന്ന് പ്രഖ്യാപിക്കും. അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍ പിള്ള മത്സര രംഗത്തുണ്ടായേക്കില്ല. അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് സ്ഥാനാർത്ഥിയാകും. ശോഭസുരേന്ദ്രൻ ആയിരിക്കും ആറ്റിങ്ങലിൽ ജനവിധി തേടുക.

പാലക്കാട് വി മുരളീധരന്‍ വിഭാഗത്തിലെ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സംസ്ഥാനങ്ങളിലെ പട്ടിക ഒന്നിച്ച് പുറത്തിറക്കാനാണ് ബി.ജെപി ശ്രമം. ഇന്ന് ഹോളി ആയതിനാല്‍ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരുടെ സാനിധ്യമുണ്ടാകില്ല. അതിനാല്‍ ഇന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സൂചനയില്ല.

എന്‍ഡിഎ സാധ്യതാപട്ടിക

ബിജെപി

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍
ആറ്റിങ്ങല്‍: ശോഭാ സുരേന്ദ്രന്‍
കൊല്ലം: സാബു വര്‍ഗീസ്, ടോം വടക്കന്‍
പത്തനംതിട്ട: കെ. സുരേന്ദ്രന്‍
ആലപ്പുഴ: കെ.എസ്. രാധാകൃഷ്ണന്‍
എറണാകുളം: അല്‍ഫോന്‍സ് കണ്ണന്താനം
ചാലക്കുടി: എ.എന്‍. രാധാകൃഷ്ണന്‍
പാലക്കാട്: സി. കൃഷ്ണകുമാര്‍
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: വി. ഉണ്ണിക്കൃഷ്ണന്‍
പൊന്നാനി: വി.ടി.രമ
വടകര: വി.കെ. സജീവന്‍
കണ്ണൂര്‍: സി.കെ. പത്മനാഭന്‍
കാസര്‍കോട്: രവീശ തന്ത്രി

ബിഡിജെഎസ്

മാവേലിക്കര: തഴവ സഹദേവന്‍
ഇടുക്കി: ബിജു കൃഷ്ണന്‍
തൃശൂര്‍: തുഷാര്‍ വെള്ളാപ്പള്ളി
ആലത്തൂര്‍: ടി.വി. ബാബു
വയനാട്: ആന്റോ അഗസ്റ്റിന്‍.

കേരള കോണ്‍ഗ്രസ്

കോട്ടയം: പി.സി. തോമസ്‌

Top