പത്തനംതിട്ടയില്‍ ആര് ? ബിജെപിയില്‍ തര്‍ക്കം രൂക്ഷം ; ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇറങ്ങിയേക്കും.

പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോന്‍സ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. അല്‍ഫോന്‍സ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു. പത്തനംതിട്ടയില്‍ സുരേന്ദ്രനായി അണികള്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പേജില്‍ പോലും ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.

ബി.ജി.ഡെ.എസില്‍ നിന്നും തൃശൂര്‍ തിരിച്ചെടുത്ത് അവിടെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ നീക്കവും കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയിരുന്നു. പക്ഷേ മണ്ഡലം വിട്ട് തരില്ലെന്നും പാര്‍ട്ടി അധ്യക്ഷന് തുഷാര്‍ വെള്ളാപ്പള്ളി തന്നെ അവിടെ മത്സരിക്കും എന്നുമാണ് ബി.ഡി.ജെ എസ്സ് നിലപാട്. ബി.ജെ.പി ദേശിയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് , സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകില്ല. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരുക.

Top