ഡി.ജി.പിയെ കുരുക്കിയ എ.ജി മുൻ എസ്.പിയുടെ മകൻ ! !

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിന് വാങ്ങിയ തിരകളും വെടിയുണ്ടകളും കാണാതെ പോയതും പൊലീസ് മേധാവിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് ആഡിറ്റ് റിപ്പോര്‍ട്ട് കൊണ്ട് വന്ന അക്കൗണ്ടന്റ് ജനറല്‍മാരില്‍ ഒരാള്‍ മുന്‍ പൊലീസ് ഓഫീസറുടെ മകന്‍. എസ്.പിയായി വിരമിച്ച സോമരാജിന്റെ മകന്‍ ആലുവ സ്വദേശിയായ അക്കൗണ്ടന്റ് ജനറല്‍ (ജനറല്‍ ആന്‍ഡ് സോഷ്യല്‍ സെക്ടര്‍ ആഡിറ്റ്) എസ്.സുനില്‍രാജാണ് റിപ്പോര്‍ട്ട് പുറത്തെത്തിച്ചവരില്‍ ഒരാള്‍.

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും സ്വന്തമാക്കിയ സുനില്‍രാജ് ഇന്ത്യന്‍ ആഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസില്‍ 1996 ബാച്ച് ഉദ്യോഗസ്ഥനായി പ്രവേശിച്ചു. തിരുവനന്തപുരത്തെ എ.ജി ഓഫീസില്‍ എത്തുന്നതിനു മുന്‍പ് മധ്യപ്രദേശിലും ചെന്നൈയിലും രാജ്‌കോട്ടിലും മുംബയിലും സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആഡിറ്ററായി ജോലി ചെയ്തു. യുണൈറ്റഡ് നേഷന്‍സിന്റെ ഭക്ഷ്യ പദ്ധതികളുടെ ആഡറ്റിന്റെ ഭാഗമായി ലണ്ടന്‍, വിയന്ന, ജപ്പാന്‍, കൊറിയ, സിംഗപ്പുര്‍, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു.

ജീവനക്കാരുടെ പി.എഫ്, പെന്‍ഷന്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ചുമതലയും വഹിച്ചു. കേരള വാട്ടര്‍ അതോറിട്ടിയുടെ ആഡിറ്റ് ചെയ്യുമ്പോഴും അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു.

Top