റിലയന്‍സ് റീട്ടെയിലില്‍ ജനറല്‍ അറ്റ്‌ലാന്റിക് 3675 കോടി നിക്ഷേപിക്കും

റിയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സില്‍ ജനറല്‍ അറ്റ്ലാന്റിക് പാര്‍ട്ണേഴ്സ് 3,675 കോടി രൂപ നിക്ഷേപിക്കും. റിലയന്‍സ് റീട്ടെയിലില്‍ ഈ ദിവസങ്ങളില്‍ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 4.28 ലക്ഷം കോടിയായി ഉയര്‍ന്നു.

സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലേക്ക്, യുഎസിലെ കെകെആര്‍ ആന്‍ഡ് കമ്പനി എന്നിവയാണ് ഇതിനു മുമ്പ് റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തിയത്. ഇരു കമ്പനികള്‍ക്കും യഥാക്രമം 1.75 ശതമാനവും 1.28 ശതമാനവും ഉടമസ്ഥതാവകാശം റീട്ടെയിലില്‍ ലഭിക്കും. പുതിയതായെത്തിയ ജനറല്‍ അറ്റ്ലാന്റിക്കിന് ലഭിക്കുക 0.84 ശതമാനമാകും.

നേരത്തെ ജനറല്‍ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപം നടത്തിയിരുന്നു. 6,598.38 കോടി രൂപയാണ് അന്ന് കമ്പനി മുടക്കിയത്.

Top