ജെൻഡർ ന്യൂട്രാലിറ്റി വിവാദം: തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് എം.കെ മുനീര്‍

ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി എം.കെ മുനീർ എം.എല്‍.എ. തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ പോക്സോ നിഷ്പ്രഭമാകുമെന്നാണ് താൻ പറഞ്ഞതെന്നും എം.കെ മുനീര്‍ പറഞ്ഞു.

ആൺകുട്ടികൾക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായാൽ ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടും. പോക്സോ നിയമത്തിനായി പ്രവർത്തിച്ചയാളാണ് താൻ. തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ചാനലുകൾ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

“ഗേ എന്നതിനെ അംഗീകരിക്കണമെന്നാണ് പറയുന്നത്. ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന് ശേഷം മാത്രമേ സമൂഹം പക്വതയിലെത്തൂ. ഞാന്‍ ജെന്‍ഡര്‍ പാര്‍ക്കുണ്ടാക്കിയിട്ടുള്ളത് ആണിന് പെണ്ണിനെയും പെണ്ണിന് ആണിനെയുമൊക്കെ തിരിച്ചറിയാന്‍ വേണ്ടിയാണ്”- എം.കെ മുനീര്‍ പറഞ്ഞു.

Top