ഇന്ത്യയിലെ ആദ്യ ‘സോഷ്യല്‍ ഡിസ്റ്റെന്‍സിങ്ങ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് മിസോ

ന്ത്യയിലെ ആദ്യ ‘സോഷ്യല്‍ ഡിസ്റ്റെന്‍സിങ്ങ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് മിസോ. പൂര്‍ണ ഇന്ത്യന്‍ നിര്‍മിത വാഹനം എന്ന ഖ്യാതിയിലെത്തുന്ന മിസോ, ഗോറിന്‍ ഇ-മൊബിലിറ്റി, ഒപായി ഇലക്ട്രിക് എന്നീ കമ്പനികളുടെ സംയുക്ത സ്ഥാപനമായ ജെമോപായ് ആണ് നിര്‍മിച്ചിരിക്കുന്നത്.

ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് മിസോ മിനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനം രണ്ട് മണിക്കൂറില്‍ 90 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയും.

44,000 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വില.
പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്ററാണ്. അതുകൊണ്ടുതന്നെ ഈ സ്‌കൂട്ടറിന് രജിസ്‌ട്രേഷന്‍ പെര്‍മിറ്റും ഡ്രൈവിങ്ങ് ലൈസന്‍സും ആവശ്യമില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ വാഹനത്തിന് മൂന്ന് വര്‍ഷത്തെ സൗജന്യ സര്‍വീസ് വാറണ്ടിയാണ് നിര്‍മാതാക്കളായ ജെമോപായ് ഉറപ്പുനല്‍കുന്നത്.

ക്യാരിയര്‍ ഉള്ളതും ഇല്ലാത്തതുമായി രണ്ട് വേരിയന്റുകളിലാണ് മിസോ നിരത്തുകളിലെത്തുന്നത്. 120 കിലോഗ്രാമാണ് ഈ വാഹനത്തിലെ ക്യാരിയറിന്റെ ശേഷി. ഹെക്‌സ ഹെഡ്‌ലൈറ്റ്, എല്‍ഇഡി ബാറ്ററി ഇന്റിക്കേറ്റര്‍ എന്നിവ ഈ വാഹനത്തിലുണ്ട്. 1ഗണ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ സ്‌കൂട്ടറിന് കരുത്തേകുന്നത്.

ഫെയറി റെഡ്, ഡീപ്പ് സ്‌കൈ ബ്ല്യു, ലൂസിയസ് ഗ്രീന്‍, സണ്‍സെറ്റ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലാണ് മിസോ സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. വാഹനത്തിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് 2000 രൂപയുടെ ആനുകൂല്യങ്ങളാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസത്തോടെ ഇന്ത്യയിലെ 60 ശതമാനം നഗരങ്ങളിലും ഈ വാഹനം എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Top