രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മോദിക്ക് കത്തയച്ച് ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ കുതിരക്കച്ചവടം നടത്താന്‍ ശ്രമം നടക്കുന്നതായും കേന്ദ്ര മന്ത്രിയും ബിജെപിയും അതിന് പിന്നിലുണ്ടെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ചൂണ്ടിക്കാട്ടി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാഷ്ട്രീയ പ്രതിസന്ധിക്കിടെ എംഎല്‍എമാരെ അയോഗ്യരാക്കുന്നത് രാജസ്ഥാന്‍ ഹൈക്കോടതി വെള്ളിയാഴ്ച വരെ തടഞ്ഞിരുന്നു. ഇത് സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് താല്ക്കാലിക ആശ്വാസം നല്‍കുകയും ചെയ്തു.

ഇതിനിടെ സച്ചിന്‍ പൈലറ്റിനെതിരെ അശോക് ഗലോട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിക്കുകയും ചെയ്തു. ഹരീഷ് സാല്‍വെയും, മുകുള്‍ റോത്തഗിയും, മനു അഭിഷേക് സിംഗ്വിയും ദേവദാസ് കാമത്തും അണിനിരന്ന നിയമ യുദ്ധത്തിനൊടുവില്‍ വെള്ളിയാഴ്ച നിര്‍ണ്ണായക വിധി വരും. അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ സ്പീക്കര്‍ നല്‍കിയ നോട്ടീസിന് നിയമസാധുതയുണ്ടോ എന്നാണ് ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയുക.

Top