മൂത്തോനില്‍ നിവിന്‍ പോളിയെ തെരഞ്ഞെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ഗീതു മോഹന്‍ദാസ്

മൂത്തോനില്‍ നിവിന്‍ പോളിയെ കാസ്റ്റ് ചെയ്തതിന്റെ കാരണം തുറന്നു പറഞ്ഞ് ചിത്രത്തിന്റെ സംവിധായക ഗീതു മോഹന്‍ദാസ്. ടോറോന്റോയില്‍ വച്ച് നടന്ന മൂത്തോന്റെ വേള്‍ഡ് പ്രീമിയര്‍ ഷോയ്ക്ക് ഗംഭീരമായ അഭിപ്രായം ലഭിച്ചിരിക്കുന്ന വേളയിലാണ് താരത്തിന്റെ പ്രതികരണം.

‘മൂത്തോന്‍’ സിനിമയിലേക്ക് നിഷ്‌കളങ്കത നിറഞ്ഞ ഒരു മുഖമായിരുന്നു എനിക്ക് ആവശ്യം അതാണ് നിവിനില്‍ എത്തിയത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ കണ്ടിട്ട് എന്തിനാണ് ഇതില്‍ നിഷ്‌കളങ്കത നിറഞ്ഞ മുഖമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും! പക്ഷെ അത് അറിയണമെങ്കില്‍ നിങ്ങള്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നും ഗീതു പറഞ്ഞു.

Top