വിജയ് ദേവരകൊണ്ടയുടെ ‘ഗീതാഗോവിന്ദം’; ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു

geetha

ര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ടയും രാഷ്മിക മന്ദാനയും ഒന്നിക്കുന്ന ഗീതാഗോവിന്ദത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ജൂലായ് 22ന് ടീസര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂലായ് 23ലേക്ക് മാറ്റുകയായിരുന്നു. പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടീസറില്‍ പഴയ കാലഘട്ടത്തിലെ ദമ്പതികളുടെ വേഷത്തിലാണ് ഗീതയെയും ഗോവിന്ദനെയും കാണാന്‍ കഴിയുക. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു സ്ത്രീയെ നോക്കിയതിന് ഗീത ഗോവിന്ദിന്റെ മുഖത്തടിക്കുന്നതാണ് ടീസറില്‍ കാണുക. ഞാന്‍ പൂര്‍ണമായും മാന്യനാണ് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. ചിത്രം ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.

Top