വിജയ് ദേവരകൊണ്ടയുടെ പ്രണയചിത്രം ഗീതാഗോവിന്ദത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

geetha

ര്‍ജുന്‍ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം ഗീതാഗോവിന്ദത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്. വിജയ് തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ചിത്രം ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തില്‍ തിയറ്ററുകളിലെത്തും. G2A പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരശുറാം ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ഗീത എന്ന പെണ്‍കുട്ടിയുമായി വിജയ് പ്രണയത്തിലാകുകയും അവളെ ഇംപ്രസ് ചെയ്യാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലെ പ്രമേയം. റഷ്മിക മന്ദാനയാണ് നായിക. ഗോപി സുന്ദറാണ് സംഗീതം. വെണ്ണല കിഷോര്‍, സുബ്ബരാജു, രാഹുല്‍ രാമകൃഷ്ണ, അന്നപൂര്‍ണ, നാഗേന്ദ്ര ബാബു, ഗിരി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണികണ്ഠനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top