‘ഗീതാഗോവിന്ദം’ ഓഡിയോ ലോഞ്ചിന്റെ മുഖ്യ അതിഥിയായി അല്ലു അര്‍ജുനും

geethagovindam

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ഗീതാഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ചിന് നടന്‍ അല്ലു അര്‍ജുന്‍ മുഖ്യാതിഥിയായി എത്തും. ജൂലായ് 29 ന് ഹൈദരാബാദില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ചിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഷ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഓഡിയോ ലോഞ്ച് പോസ്റ്ററില്‍ വിജയ് ലുങ്കിയിലും രഷ്മിക സാരിയിലുമാണ് നില്‍ക്കുന്നത്. ചിത്രം ആഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. വെണ്ണല കിഷോര്‍, സുബ്ബരാജു, അന്നപൂര്‍ണ്ണ, രാഹുല്‍ രാമകൃഷ്ണ, കല്യാണി എന്‍, നാഗേന്ദ്ര ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top